മൃതദേഹങ്ങള്‍ കിടന്നിരുന്ന അതേ രീതിയില്‍ പതിനൊന്ന് പൈപ്പുകൾ; ദുർമന്ത്രവാദത്തിന്റെ കോട്ടയായ ഭാട്ടിയ കുടുംബത്തിൽ ദുരൂഹതയുയർത്തി 11 പൈപ്പ് കഷണങ്ങള്‍

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കുടുംബത്തിന്റെ അന്ധവിശ്വാസമാണ് കൂട്ട മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൃതദേഹങ്ങള്‍ കണ്ടെത്തിയ വീട്ടില്‍ നിന്ന് പതിനൊന്ന് പൈപ്പ് കഷണങ്ങള്‍ കണ്ടെത്തി. മരിച്ച 11 പേരുടെ സൂചനയായാണ് ഈ പൈപ്പ് കഷണങ്ങള്‍ കണക്കാക്കപ്പെടുന്നത്. പതിനൊന്ന് പേരുടേയും മൃതദേഹങ്ങള്‍ കിടന്നിരുന്ന അതേ രീതിയില്‍ തന്നെയാണ് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കുടുംബത്തിലെ നാല് പുരുഷ അംഗങ്ങളെ സൂചിപ്പിക്കുന്ന പൈപ്പുകള്‍ അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് പോലെ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. സ്ത്രീ അംഗ്ങ്ങളെ സൂചിപ്പിക്കുന്ന പൈപ്പുകളും അവരുടെ മൃതദേഹം കണ്ടെത്തിയ രീതിയിലും ഏറ്റവും മുതിര്‍ന്ന അംഗമായ വൃദ്ധയുടെ മൃതദേഹത്തെ സൂചിപ്പിക്കുന്ന പൈപ്പ് കഷണവും മൃതദേഹം തറയില്‍ കിടക്കുന്ന രീതിയിലാണ് വച്ചിരിക്കുന്നത്. മരണത്തിലൂടെ മോഷം ലഭിക്കുമെന്ന കുറിപ്പുകള്‍ എഴുതിയ ഒരു രജിസ്റ്ററും വീട്ടില്‍ നിന്ന് കണ്ടെത്തി.
2015 മുതല്‍ ഈ രജിസ്റ്ററില്‍ കുറിപ്പുകളുണ്ടായിരുന്നു. എല്ലാം മരണത്തിലൂടെ മോക്ഷം ലഭിക്കുന്നതിനെക്കുറിച്ചുള്ള കുറിപ്പുകളാണ്. കുടുംബാംഗങ്ങളുടെ മരണ തീയതിയും രജിസ്റ്ററില്‍ മുന്‍കൂറായി രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ദുരൂഹ മരണത്തിന്റെ വാര്‍ത്ത പുറത്ത് വന്നത്. പത്ത് മൃതദേഹങ്ങള്‍ തൂങ്ങിനില്‍ക്കുന്ന നിലയിലും ഏറ്റവും മുതിര്‍ന്ന അംഗമായ 75 വയസുകാരിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.
ഞായറാഴ്ച രാവിലെയാണ് മരണ വിവരം പുറംലോകം അറിഞ്ഞത്. മരിച്ച എല്ലാവരുടേയും വായും കണ്ണു മൂടിക്കെട്ടിയിരുന്നു. വീടിന്റെ മുന്‍ വാതില്‍ തുറന്നിരിക്കുകയായിരുന്നു. അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാരായണ (75), ഭൂപീന്ദര്‍, ലളിത് സിംഗ്, പ്രതിഭ (60), പ്രിയങ്ക (30), ഭൂപി (46), സവിത (42), നീതു (24), മീനു (18), ധ്രുവ് (12), ലളിത് (42), ടീന (38), ശിവം (12) എന്നിവരാണ് മരിച്ചത്. പ്രതിഭയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























