കൈലാസ് മാനസ് സരോവർ യാത്രയ്ക്ക് ഇടയിൽ സിമി കോർട്ടിൽ കുടുങ്ങി കിടക്കുന്നത് നാനൂറുപേർ ; കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും

കൈലാസ് മാനസ് സരോവർ യാത്രയ്ക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മലയാളികൾ അടക്കം നാന്നൂറ് പേർ ഇവിടെ കുടുങ്ങി കിടക്കുന്നു. സിമികോർട്ട് തുടങ്ങിയ ഇടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഇതിനിടയിൽ കൈലാസ് , മാനസ് സരോവർ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശി ലീലാ അന്തര്‍ജനം മരിച്ചു. യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ ചൈന അതിര്‍ത്തിയില്‍ എത്തിയപ്പോഴായിരുന്നു മരണം. ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് ശ്വാസതടസം അനുഭവപ്പെടുത്തിയത്. കാലവസ്ഥ പ്രതികൂലമായതിനാല്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണുള്ളത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമികോട്ടില്‍ കുടുങ്ങിയ തീര്‍ത്ഥാടക സംഘത്തില്‍ നാല് മലയാളികളാണ് ഉള്ളത്. കനത്ത മഴയും കാറ്റുംമൂലം യാത്രമുടങ്ങിയ സംഘം അഞ്ച് ദിവസമായി സിമികോട്ട് എയര്‍സ്ട്രിപിന് സമീപമുള്ള ചെറിയ കെട്ടിടത്തില്‍ കഴിയുന്നു. സിമികോർട്ടിൽ ഇന്ത്യകാരടക്കം നാനൂറ് പേരും , ചെക്ക് പോയിന്റിൽ 150 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്.
https://www.facebook.com/Malayalivartha























