ജമ്മുകാശ്മീരിലെ ഭരണ പ്രതിസന്ധിക്ക് ഇടയിൽ പിഡിപിയിലും പ്രശ്നം രൂക്ഷം ; മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് പുറത്തേക്ക്

ജമ്മുകാശ്മീരിലെ ഭരണ പ്രതിസന്ധിക്ക് ഇടയിൽ പിഡിപിയിലും പ്രശ്നം രൂക്ഷം. മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് പുറത്ത് പോകുമെന്ന് പ്രഖ്യാപിച്ചു. വിമതരായി നിന്നുകൊണ്ട് മുന്നണി രൂപീകരണമാണ് ഇവർ ലക്ഷ്യമിടുന്നത്. ജമ്മുകാശ്മീരിൽ ഭരണം നഷ്ടപെട്ട പിഡിപിയിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയ്ക്ക് എതിരെ പ്രതിഷേധമുയർത്തി മൂന്ന് എംഎൽഎമാർ പാർട്ടിവിടുമെന്ന പ്രഖ്യാപിച്ചു.
ബിജെപി പിഡിപി ബന്ധം തകരാൻ കാരണം മെഹ്ബൂബയാണെന്ന് കുറ്റപ്പെടുത്തലാണ് എംഎൽഎമാരുടേത്. മുൻ മന്ത്രിയായ ഇമ്രാൻ അൻസാരിയാണ് വിമത നീക്കത്തിന് നേതൃത്വം നൽകുന്നത്. മുതിർന്ന ബിജെപി നേതാവ് റാം മാധവ് കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കാശ്മീരിലെത്തി ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മെഹ്ബൂബയ്‌ക്കെതിരെ കലാപമുയർത്തി പാർട്ടി ജനപ്രതിനിധികൾ രംഗത്തെത്തുന്നത്. പിടിപ്പിക്കും നാഷണൽ കോൺഫറന്സിനും ബദലായി ഒരു മുന്നണി സൃഷ്ടിക്കുകയും ബിജെപി പിന്തുണയോടെ അധികാരത്തിൽ ഏറുകയുമാണ് വിമത എംഎൽഎമാരുടെ ലക്ഷ്യം. ബിജെപിക്ക് 25 ഉം പിഡിപിക്ക് 28 ഉം സീറ്റുകളാണ് എണ്പത്തിയൊൻപത് അംഗ നിയമ സഭയിൽ ഉള്ളത്. സഭയിലെ ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടി 45 സീറ്റുകളാണ് ആവശ്യം.
https://www.facebook.com/Malayalivartha























