മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ കേരളമുള്‍പ്പെടെയുള്ള ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെ കുഴക്കുന്നു...

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ കേരളം ഉള്‍പ്പെടെ ഇതരസംസ്ഥാന വിദ്യാര്‍ഥികളെ കുഴക്കും. മാതാപിതാക്കളില്‍ ഒരാള്‍ തമിഴ്‌നാട്ടില്‍ ജനിച്ചവരോ സ്‌കൂളില്‍ പഠിച്ചവരോ ആകണമെന്നാണ് പുതിയ നിബന്ധനയിലുള്ളത്. ഇതിന്റെ തെളിവായി സര്‍ട്ടിഫിക്കറ്റുകള്‍ കൗണ്‍സലിങ് സമയത്ത് ഹാജരാക്കണം.
നീറ്റ് പരീക്ഷയിലും പ്ലസ്ടുവിലും മികച്ചവിജയം നേടിയ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ക്കാണ് പുതിയ മാനദണ്ഡംമൂലം മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്. തഹസില്‍ദാര്‍ അനുവദിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റും പരിഗണിക്കുന്നില്ല.
നീറ്റ് പരീക്ഷയുടെ അപേക്ഷയില്‍ സ്ഥിരം വിലാസത്തിന്റെ കോളത്തില്‍ സ്വന്തം നാട്ടിലെ വിലാസം എഴുതിയ വിദ്യാര്‍ഥികളുടെ അപേക്ഷ തള്ളിയത് നേരത്തേ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha























