പാക്കിസ്ഥാനില്‍ വിഷമദ്യം കുടിച്ച് 24 പേര്‍ മരിച്ചു

പാക്കിസ്ഥാനില്‍ പെരുന്നാള്‍ ആഘോഷത്തില്‍ വിഷമദ്യം കുടിച്ച് 24 പേര്‍ മരിച്ചു. മദ്യം കുടിച്ച് അവശനിലയിലായ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 12 പേരുടെ നില ഗുരുതരമാണ്. ബലിപ്പെരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് മദ്യം ഉപയോഗിച്ച ആളുകളാണ് മദ്യദുരന്തത്തില്‍പ്പെട്ടത്. കറാച്ചിയുടെ പ്രാന്തപ്രദേശമായ ലാന്ദി, മലിര്‍, കൊരംഗി, മന്‍സൂര്‍ കോളനി എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. സംഭവത്തിനുശേഷം പോലീസ് സ്ഥലത്ത് റെയ്ഡ് നടത്തി. നിരവധി വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പോലീസ് നശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























