രാവിലെ മുതൽ സ്കൂളിന് മുന്നിൽ കറങ്ങി നടന്ന യുവാവ് അധ്യാപികയെ വലിച്ചിഴച്ച് തലയറുത്ത് കാട്ടിലേക്ക് ഒാടിക്കയറി; അറുത്തെടുത്ത തലയുമായി യുവാവ് നടന്നത് രണ്ട് മണിക്കൂർ

പട്ടാപകല്‍ അദ്ധ്യാപികയുടെ തല വെട്ടിയെടുത്ത് യുവാവ് നടന്നത് രണ്ട് മണിക്കൂര്‍. ഇയാള്‍ സംഭവത്തിന് ശേഷം അടുത്തുള്ള കാട്ടിലൊളിക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ അംഷഡ്‌പൂരിലാണ് നാടിനെ നടുക്കിയ സംഭവം. 26കാരനായ ഹരി ഹെംബ്രാം എന്നയാളാണ് ആക്രമണം നടത്തിയത്. സുക്ര ഹെസാ എന്ന അധ്യാപികയാണ് ഇയാളുടെ കത്തിക്ക് ഇരയായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉച്ചഭക്ഷണത്തിനായി പിരിഞ്ഞസമയത്തായിരുന്നു ആക്രമണമുണ്ടായത്.
മാനസിക അസ്വാസ്ഥ്യമുള്ള ഹെംബ്രാം ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഇയാള്‍ സ്‌കൂള്‍ പരിസരത്ത് കയറിയ ശേഷം അധ്യാപികയെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള ഇയാളുടെ വീട്ടില്‍ എത്തിക്കുകയും അവിടെ വച്ച് കത്തി ഉപയോഗിച്ച് തലവെട്ടിയെടുക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
പിന്നീട് അറുത്തെടുത്ത തലയുമായി ഓടുകയായിരുന്നു. തുടര്‍ന്ന് പോലീസും ജനക്കൂട്ടവും ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. കൃത്യം നടത്തി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ വെട്ടിയെടുത്ത തല കൈയ്യില്‍ പിടിച്ചു നില്‍ക്കുന്നതാണ് കണ്ടത്. സമയത്ത് നിരവധി ആളുകളും ചുറ്റും കൂടി. എന്നാല്‍ കത്തി കയ്യില്‍ കരുതിയതിനാല്‍ ആരും ഇയാളുടെ അടുത്തുപോകാന്‍ ധൈര്യപ്പെട്ടില്ല.
പിന്നീട് തലയുമായി ഇയാള്‍ കാട്ടിലേക്ക് ഓടുകയായിരുന്നു. പിന്തുടര്‍ന്ന ജനക്കൂട്ടം ഇയാളുടെ ദേഹത്തേക്ക് കല്ലെറിയുകയും ചെയ്തു. പിന്നീട്, നടത്തിയ തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നതാണ് കണ്ടത്. അക്രമാസക്തരായ ജനക്കൂട്ടം ഇയാളെ ആക്രമിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























