പതിമൂന്ന് വർഷം നീണ്ട പ്രണയം സത്യമാണെങ്കിൽ ആത്മഹത്യ ചെയ്ത് തെളിയിക്കാൻ പെൺകുട്ടിയുടെ പിതാവിന്റെ ശാഠ്യം; തന്റെ ആത്മാർത്ഥ പ്രണയം തെളിയിക്കാൻ യുവമോർച്ച നേതാവിന് ചെയ്യേണ്ടി വന്നത്...

ഭോപ്പാലിൽ പ്രണയം തെളിയിക്കാൻ യുവാവ് സ്വയം വെടി വച്ചു. തന്റെ ആത്മഹത്യയിലൂടെ കാമുകിയുടെ പിതാവിന്റെ ആവശ്യപ്രകരമായിരുന്നു യുവാവിന്റെ കടുംകൈ. ഭാരതീയ ജനത യുവമോർച്ച ഭോപ്പാൽ വൈസ് പ്രസിഡന്റ് അതുൽ ലോഖണ്ഡെയാണ് വെടിവച്ചത്.
അത്യാസന്ന നിലയിലുള്ള ഇയാൾ ഇപ്പോഴും വെന്റിലേറ്ററിലാണ്. അതേസമയം ഇയാൾക്ക് തലച്ചോർ മരണം സംഭവിച്ചതായി ഡോക‌്‌ടർമാർ സ്ഥിതീകരിച്ചു.
ഇന്നലെ രാത്രി 9.30 ഓടെ കാമുകിയുടെ വീട്ടിലെത്തിയ അതുൽ കൈയ്യിൽ കരുതിയിരുന്ന തോക്കുപയോഗിച്ച് തലയിൽ നിറയൊഴിക്കുകയായിരുന്നു. അതുലിനൊപ്പം എത്തിയ ബന്ധുവാണ് കാമുകിയുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
കാമുകിയുടെ പിതാവ് ആത്മഹത്യ ചെയ്‌ത് പതിമൂന്ന് വർഷം നീണ്ടു നിന്ന തങ്ങളുടെ പ്രണയം തെളിയിക്കാൻ തന്നോട് ആവശ്യപ്പെട്ടതായി അതുൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയിരുന്നു. ആത്മഹത്യയിൽനിന്നും രക്ഷപ്പെട്ടാൽ മകളെ വിവാഹം കഴിച്ചു കൊടുക്കാമെന്നും മറിച്ചാണെങ്കിൽ അടുത്ത ജന്മത്തിൽ ഇരുവർക്കും ഒന്നിക്കാമെന്നും പെൺകുട്ടിയുടെ പിതാവ് തന്നോട് പറഞ്ഞതായി ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്. പെൺകുട്ടിയില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും തന്റെ പ്രവൃത്തിക്ക് കാമുകിയെ ആരും കുറ്റപ്പെടുത്തരുതെന്നും അതുൽ എഴുതിയിരുന്നു.
https://www.facebook.com/Malayalivartha























