ശബരിമലയിലെ സ്ത്രീപ്രവേശനം; `ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു; ജൂലായ് 10 മുതല്‍ പുതിയ ബെഞ്ച് കേസുകളില്‍ വാദം കേട്ടുതുടങ്ങും

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ജൂലായ് 10 മുതല്‍ പുതിയ ബെഞ്ച് കേസുകളില്‍ വാദം കേട്ടുതുടങ്ങും. ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കുമുള്ള പ്രവേശനം അനുവദിക്കണമെന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ള പ്രധാന ഹര്‍ജികളിലൊന്ന്. കേസ് പരിഗണിക്കുന്ന ജഡ്ജിമാരുടെ പാനലില്‍ വനിതാ ജഡ്ജിയേക്കൂടി ഉള്‍പ്പെടുത്തിയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെയാണ് ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം കന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ആര്‍.എഫ് നരിമാന്‍ എന്നിവരാണ് ഇന്ദു മല്‍ഹോത്രയ്ക്ക് പുറമെ ഭരണഘടനാ ബെഞ്ചിലുള്ളത്. ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരെ മാറ്റി പകരം ഇന്ദു മല്‍ഹോത്രയേയും ആര്‍.എഫ് നരിമാനെയും ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
സ്വവര്‍ഗ ലൈംഗികത, ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കല്‍, പരസ്ത്രീ ഗമനം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha

























