വിദ്യാര്‍ത്ഥിനിയെ അധ്യാപകരും സഹപാഠികളും കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രിന്‍സിപ്പലും ഒരു അധ്യാപകനും രണ്ട് വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരും 15 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. എട്ട് മാസത്തോളം ഇവര്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. 13 കാരി വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതോടെയാണ് കൂട്ടബലാത്സംഗ വിവരം പുറത്തെത്തുന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പലും ഒരു അധ്യാപകനും രണ്ട് വിദ്യാര്‍ത്ഥികളും അറസ്റ്റിലായി.
ബിഹാറിലെ ഛപ്രയിലാണു സംഭവം. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മൂന്നു സഹപാഠികള്‍ തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് കുട്ടി പറയുന്നു. പ്രതികള്‍ ഈ ദൃശ്യം സഹപാഠികള്‍ക്ക് നല്‍കി. അധ്യാപകര്‍ക്കും ലഭിച്ചു. ദൃശ്യം ഉപയോഗിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സഹികെട്ട് പ്രിന്‍സിപ്പലിന് കുട്ടി പരാതി നല്‍കി.
എന്നാല്‍ പുറത്ത് പറഞ്ഞാല്‍ നാണക്കേടാകുമെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ വിലക്കി. തുടര്‍ന്ന് ചേമ്ബറില്‍ വിളിച്ചുവരുത്തി പ്രിന്‍സിപ്പല്‍ തന്നെ മാനഭംഗപ്പെടുത്തി. ഒരു കേസില്‍പ്പെട്ട് ജയിലിലായിരുന്ന കുട്ടിയുടെ പിതാവ് മോചിതനായതിനു പിന്നാലെയാണ് പരാതിപ്പെട്ടത്.
https://www.facebook.com/Malayalivartha

























