അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷവും മകള്‍ക്ക് 7 വര്‍ഷവും തടവ് ശിക്ഷ, ലണ്ടനിലെ ഷെരീഫിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്. ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫിനെ ഏഴ് വര്‍ഷം തടവിനും മരുമകന്‍ സഫ്ദറിനെ ഒരു വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. പാക് അക്കൗണ്ടബിലിറ്റി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ ലണ്ടനിലെ ഷെരീഫിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 1990 കളില്‍ കള്ളപ്പണം വെളുപ്പിച്ച് ലണ്ടനില്‍ നാല് ആഡംബര ഫഌറ്റുകളടക്കം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് നവാസിനെതിരെയുള്ള കേസ്. പനാമ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് നവാസിന്റെ അനധികൃത സ്വത്ത് വിവരങ്ങള്‍ പുറത്തെത്തിയത്.
പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതിന്റെ രേഖകളാണ് പനാമയിലൂടെ പുറത്തുവന്നത്. മൊസ്‌ക് ഫൊന്‍സെക എന്ന സ്ഥാപനം വഴി നവാസ് ഷെരീഫിന്റെ മക്കളായ ഹസന്‍, ഹുസൈന്‍, മറിയം എന്നിവര്‍ വസ്തുക്കള്‍ വാങ്ങി എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
https://www.facebook.com/Malayalivartha

























