അലിമുദ്ദീന്‍ അന്‍സാരിയെ അടിച്ച് കൊന്ന കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച് കേന്ദ്ര മന്ത്രി ;കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ നടപടി വിവാദത്തിൽ

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഝാർഖണ്ഡിലെ റാംഗഡില്‍ നാല്‍പത്തഞ്ചുകാരനായ മുസ്ലിം വ്യാപാരി അലിമുദ്ദീന്‍ അന്‍സാരിയെ അടിച്ച് കൊന്ന കേസിലെ പ്രതികള്‍ക്ക് വന്‍ സ്വീകരണം നല്‍കി കേന്ദ്ര മന്ത്രി.
ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തുവന്ന ഗോരക്ഷകര്‍ക്കാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരണം നല്‍കിയത്. മന്ത്രി പ്രതികളെ പുഷ്പഹാരമണിയിക്കുന്നതും മധുരപലഹാരം നല്‍കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പ്രതികള്‍ക്ക് ബി.ജെ.പി നേതൃത്വമായിരുന്നു സ്വീകരണം ഒരുക്കിയത്.
ജാമ്യം ലഭിച്ച ഇവര്‍ തന്‍റെ വീട്ടില്‍ വന്നപ്പോള്‍ താന്‍ അവരെ സ്വീകരിക്കുകയാണ് ഉണ്ടായത് എന്ന് മന്ത്രി പിന്നീട് വെളിപ്പെടുത്തി. കൂടാതെ നിയമം നിയമത്തിന്‍റെ പാതയിലൂടെ നീങ്ങട്ടെ, കുറ്റവാളികള്‍ എന്തായാലും ശിക്ഷിക്കപ്പെടണം, എന്നാല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























