ദമ്പതികളോടുള്ള വിരോധം അയൽക്കാർ തീർത്തത് നഗ്‌നരാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ച്; ക്രൂരതയ്ക്കൊടുവിൽ 20 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി

രാജസ്ഥാനിലെ ഉദയ്പൂരിൽ ദമ്പതികളെ നഗ്‌നരാക്കി പരേഡ് ചെയ്യിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പോലീസ് പിടിയിലായി. സ്വദേശികളായ ഹരീഷ്, ലാൽറാം എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഉദയ്പൂരിലെ സരേ ഖുർദ് ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. രാംലാൽ ഗമേട്ടി എന്നയാളെയും ഭാര്യയേയും അക്രമി സംഘം നഗ്നരാക്കുകയും വടി ഉപയോഗിച്ച് തുടർച്ചയായി മർദിക്കുകയും പരേഡ് ചെയ്യിപ്പിക്കുകയുമായിരുന്നു. അതേസമയം 20 വയസുള്ള യുവതിയെ അക്രമികൾ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തു. ദമ്പതികളോടുള്ള പ്രദേശവാസികളുടെ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയുടെ മുൻ ഭർത്താവായ തരു എന്നയാളും മറ്റു ചിലരും വീട്ടിൽ അതിക്രമിച്ചു കയറി തങ്ങളെ അവഹേളിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറി നഗ്‌നരാക്കി നടത്തിക്കുകയും ചെയ്തതായി പൊലീസിൽ നൽകിയ പരാതിയിൽ രാംലാൽ ഗമേട്ടി വിശദീകരിക്കുന്നു. തരു, ലാൽറാമിന്റെ ഭാര്യ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
https://www.facebook.com/Malayalivartha

























