വിതരണം ചെയ്യാനാകാതെ ഗുജറാത്തില്‍ കെട്ടിക്കിടക്കുന്നത് എട്ടു ലക്ഷം ടണ്‍ ഉപ്പ്; കേരളത്തില്‍ ഉപ്പ്ക്ഷാമം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഗുജറാത്തിലെ കച്ചിലെ ഗാന്ധിദാമില്‍ലാണ് 20 ഉപ്പ് സംസ്‌കരണശാലകളില്‍ 14ഉം സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളില്‍ നിന്നും ഉപ്പ് കൊണ്ടുപോകാന്‍ ട്രെയിന്‍ റാക്കുകള്‍ ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍. ട്രെയിന്‍ റാക്കുകളില്‍ മിക്കവയും കച്ചിലെ കണ്ട്‌ല, മുന്ദ്ര, ടുണ എന്നീ തുറമുഖങ്ങളില്‍ നിന്ന് വളം കൊണ്ടുപോകാനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 17 ലക്ഷം ടണ്ണോളം വളമാണ് ഈ തുറമുഖങ്ങളിലാകെ ഉള്ളത്. മണ്‍സൂണിന് പിന്നാലെ കൃഷി തുടങ്ങുന്ന സമയമായതിനാല്‍ വളത്തിനുള്ള ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. ഇതിനായി ട്രെയിന്‍ റാക്കുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നതിനാല്‍ ഉപ്പ് കൊണ്ടുപോകാന്‍ ഇവ കിട്ടുന്നില്ല. ഇക്കാരണത്താല്‍ വിതരണക്കാരിലേക്ക് ഉപ്പ് എത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഉത്പാദകരുടെ വാദം.
അതേസമയം ഗാന്ധിദാമിലെ അയഡിന്‍ ചേര്‍ത്ത ബ്രാന്‍ഡഡ് ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്നവരടക്കം ചിറായ് റെയില്‍വെ സ്‌റ്റേഷനില്‍ 300 റാക്കുകള്‍ക്കുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ചെറിയ യൂണിറ്റുകള്‍ സ്ഥിതിചെയ്യുന്നതിനടുത്തുള്ള സ്‌റ്റേഷനായിട്ടുകൂടി ഇവിടങ്ങളിലും ട്രെയിന്‍ റാക്കുകള്‍ ലഭിക്കാത്ത സ്ഥിതിയാണ് നിലവില്‍.
https://www.facebook.com/Malayalivartha

























