സെക്‌സിനു വിസമ്മതിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി

ബീഹാറിലെ മുസാഫര്‍ഗഞ്ജില്‍ അച്ഛനുമായി ലൈംഗിക ബന്ധത്തിനെതിര്‍ത്ത മകളെ കൊലപ്പെടുത്തി. 45 കാരനായ അച്ഛനാണ് സ്വന്തം മകളെ ധാരുണമായി കൊലപ്പെടുത്തിയത്. 19 കാരിയായ മകള്‍ വിവാഹിതയാണ്. നാല് മാസം മുന്‍പ് വിവാഹിതയായ മകളുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് ഇറക്കിവിട്ട ശേഷമാണ് ഇയാള്‍ മകളോട് പൈശാചികമായി പെരുമാറിയത്. സംഭവത്തെ തുടര്‍ന്ന് പിടിയിലായ രാക്തു പ്രസാദ് എന്ന കര്‍ഷകത്തൊഴിലാളി രണ്ട് വര്‍ഷം മുന്‍പ് തന്റെ ഭാര്യയെയും കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് മദ്യപിച്ച നിലയില്‍ രാത്രി വൈകി വീട്ടിലെത്തിയ രാക്തു മകളുടെ മുറിയില്‍ ഉറങ്ങണമെന്ന് വാശിപിടിച്ചു. മകളും മരുമകനും ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് വാക്കേറ്റമായി. കൊന്നുകളയുമെന്ന ഭീഷണിയെ തുടര്‍ന്ന് മരുമകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് മകളെ ലൈംഗികാഗ്രഹത്തോടെ സമീപിച്ചുവെങ്കിലും ഉറക്കെ കരയുകയും ചെറുത്തുനില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പുല്ലുവെട്ടി ഉപയോഗിച്ച് കഴുത്തിലും കാലിലും വയറിലും മാരക പ്രഹരമേല്‍പ്പിച്ച് കൊല്ലുകയായിരുന്നു. മീനാപൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























