മല്യ മടങ്ങുന്നു....വിജയ് മല്യ മടങ്ങി വരാന്‍ തയാറെടുക്കുന്നു

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തിരിച്ചെത്താന്‍ തയാറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ മല്യ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മല്യയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താനും കണ്ടുകെട്ടാനും ബ്രിട്ടീഷ് ഹൈകോടതി ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് യു.കെ അധികാരികളുമായി സഹകരിച്ച് മല്യയുടെ പരമാവധി ആസ്തികള്‍ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകള്‍ ആരംഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തിരിച്ചുവരാന്‍ തയാറെന്ന് മല്യ അറി!യിച്ചത്. ലോകവ്യാപകമായുള്ള മല്യയുടെ ആസ്തികളെല്ലാം മരവിപ്പിക്കുന്ന വിധിയായിരുന്നു യു.കെ എന്‍ഫോഴ്‌സ്‌മെന്റ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ബാങ്കുകളെല്ലാം അവര്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും ബാങ്കുകള്‍ നിയമിച്ചിട്ടുണ്ട്. 9000 കോടി രൂപയുടെ വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള കുറ്റങ്ങള്‍ക്ക് വിചാരണ നേരിടാതെ 2016 മാര്‍ച്ചിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇതേതുടര്‍ന്ന് വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ട്യം നിയമനടപടികളുമായി മുന്നോട്ടുവരുകയും ബ്രിട്ടനിലെ ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു. ലോകമാകെയുള്ള തന്റെ ആസ്തികള്‍ മരവിപ്പിച്ച ഇന്ത്യന്‍ കോടതി ഉത്തരവിനെതിരെ വിജയ് മല്യ നല്‍കിയ ഹരജി ലണ്ടനിലെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha