ഒടുവില്‍ രാഹുലും സമ്മതിച്ചു മോഡി ഒരു സംഭവമാണെന്ന്: ബിജെപിക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

ഒടുവില്‍ രാഹുല്‍ ഗാന്ധിയും സമ്മതിച്ചു തന്റെ രാഷ്ട്രീയ എതിരാളി നിസാരക്കാരനല്ലെന്ന്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫാനായോ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍. ഹരിയാനയിലും മഹാരാഷ്ട്രയിലെയും നന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബിജെപിയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. ജനങ്ങള്‍ മാറ്റത്തിനു വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് രാഹുല്‍ പറഞ്ഞു.
ജനങ്ങളുടെ നിര്‍ണ്ണയം ഞങ്ങള്‍ മാനിക്കുന്നു. അവരുടെ വിശ്വാസം വീണ്ടും സമ്പാദിക്കാന്‍ കോണ്‍ഗ്രസ് കഠിന പ്രയത്‌നം നടത്തുമെന്നും രാഹുല്‍ പറഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2009ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ച നാലു വോട്ടിനെയാണ് ഇക്കുറി ഹരിയാനയില്‍ 47 വോട്ടാക്കി മാറ്റിയത്. ആദ്യമായി ഇവിടെ ബിജെപി അധികാരം പിടിച്ചെടുക്കുകയാണ്. സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് ശിവസേനയുമായി തല്ലിപ്പിരിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ 122 സീറ്റ് നേടിാന്‍ ബിജെപിക്കായി. നരേന്ദ്ര മോഡിയുടെ പ്രഭാവം ഒന്നു കൊണ്ടു മാത്രമാണ് ബിജെപിക്ക് ഇത്രയും മിന്നുന്ന വിജയം നേടാനായതെന്നതും വ്യക്തമാണ്. അതു കൊണ്ടു തന്നെ മോഡിയെ മനസിരുത്തി പഠിച്ചിട്ട് അടുത്ത അങ്കത്തിന് ഇറങ്ങാനാകും രാഹുലിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























