സോണിയാ ഗാന്ധി എന്റെ ആദ്യ കാമുകി: മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഫ്രാങ്കോ ലൂയിസണ്‍

കോണ്‍ഗ്രസ് അധ്യക്ഷയും നെഹറുകുടുംബത്തിന്റെ മരുമകളുമായ സോണിയ ഗാന്ധി തന്റെ ആദ്യ കാമുകിയെന്ന് ഫ്രാങ്കോ ലൂയിസണ്‍. ഇറ്റാലിയന്‍ മാഗസിനായ \'ജെന്റെ\'ക്ക് നല്‍കിയ ഇന്റര്‍വ്യുവിലാണ് അന്റോണിയോ എന്ന് അറിയപെട്ടിരുന്ന ഇപ്പോഴത്തെ സോണിയ ഗാന്ധിയുമായുള്ള പ്രണയകാലത്തെക്കുറിച്ച് ഫ്രാങ്കോ മനസ് തുറന്നത്. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗിലെ മുന്‍താരമായിരുന്നു ഫ്രാങ്കോ.
സോണിയക്ക് പതിനാല് വയസുള്ളപ്പോഴാണ് ഫ്രാങ്കോയെ കണ്ടുമുട്ടുന്നത്. 26 വയസ്സായിരുന്നു അന്ന് ഫ്രാങ്കോയ്ക്ക് പ്രായം. നാലുവര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. ഇവരുടെ പ്രണയത്തെ വീട്ടുകാരും പ്രോത്സാഹിപ്പിച്ചു. ടൂറിനടുത്ത് ഒബ്രെസാനോയിലുള്ള സോണിയയുടെ വീട്ടില്‍ ഫ്രാങ്കോ ഒട്ടേറെത്തവണ പോയിട്ടുണ്ട്. വളരെയേറെ സന്തോഷത്തോടെയാണ് സോണിയയുടെ വീട്ടുകാര്‍ ഫ്രാങ്കോയെ സ്വീരിച്ചിരുന്നതും. ഫുട്‌ബോള്‍ പരിശീലനമില്ലാത്ത സമയങ്ങളിലെല്ലാം ഫ്രാങ്കോയും സോണിയയും ഒരുമിച്ചാണ് ചെലവഴിച്ചിരുന്നത്.
ഫുട്‌ബോളിനോട് സോണിയക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഫ്രാങ്കോയെ വിവാഹം കഴിക്കണമെന്ന് സോണിയ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഫ്രാങ്കോ വാക്കു നല്‍കിയില്ല. ഓരോ തവണയും ഓരോ ന്യായങ്ങള്‍ പറഞ്ഞു അയാള്‍ ഒഴിഞ്ഞുമാറി.
ഇതിനിടെയാണ് സോണിയ ഇംഗ്ലീഷ് പഠനത്തിനായി കേംബ്രിഡ്ജിലേക്ക് പോയത്.സോണിയ ഇംഗ്ലണ്ടിലേക്ക് പോകുന്നത് ഫ്രാങ്കോ എതിര്‍ത്തെങ്കിലും സോണിയ പോവുകതന്നെ ചെയ്തു. കേംബ്രിഡ്ജില്‍ സോണിയയുടെ മനസ്സ് കീഴടക്കാന്‍ മറ്റൊരാള്‍ കാത്തുനിന്നിരുന്നു. അവധിക്കാലത്ത് ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ സോണിയ കേംബ്രിഡ്ജില്‍ താന്‍ പരിചയപ്പെട്ട യുവാവിനെക്കുറിച്ച് ഫ്രാങ്കോയോട് പറഞ്ഞു.
ഇന്ത്യയിലെ വലിയ നേതാവ് ഇന്ദിരാ ഗാന്ധിയുടെ മകന്‍ രാജീവ്. എന്നെ രാജീവ് ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഞാനുടനെ രാജീവിന്റെ അമ്മയെ കാണാന്‍ ഡല്‍ഹിക്ക് പോകും.
അന്നു പോയ സോണിയ പിന്നെതിരിച്ചുവന്നത് രാജീവുമായുള്ള വിവാഹം ഉറപ്പിച്ചുകൊണ്ടാണ്. അതുതന്നെ വളരെയേറെ വിഷമിപ്പിച്ചെങ്കിലും, സോണിയയുടെ തീരുമാനം ഫ്രാങ്കോ അംഗീകരിച്ചു.1968ല്‍ സോണിയയും രാജീവും വിവാഹിതരായി.സോണിയ വേര്‍പിരിഞ്ഞെങ്കിലും, അവരുടെ വീട്ടുകാരുമായി ഫ്രാങ്കോ ഇപ്പോഴും അടുപ്പം പുലര്‍ത്തുന്നു. സോണിയ കൈവിട്ടശേഷം പ്രണയിച്ച നോറയാണ് ഫ്രാങ്കോയുടെ ജീവിതസഖി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























