ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന് പരിക്ക്
ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. എഎസ്ഐ എസ്.കെ.മിശ്രയ്ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം നിയന്ത്രണ രേഖയില്‍ സാധാരണ നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് പാക്ക് സൈന്യത്തിന്റെ ആക്രമണമുണ്ടായത്.
രജൗരിയിലെ സുന്ദര്‍ബാനി സെക്ടറില്‍ പരിശോധന നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് ബിഎസ്എഫ് അറിയിച്ചു. രണ്ടു ദിവസമായി നിയന്ത്രണ രേഖയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്.
https://www.facebook.com/Malayalivartha