ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍

'ഇന്ത്യ മുന്നണി' നടത്താനൊരുങ്ങുന്ന മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് വ്യാപാരികള്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നവംബര്‍ 10വരെ റാലിയും സമരങ്ങളുമൊക്കെ ഒഴിവാക്കണമെന്ന് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് (സിടിഐ) ആവശ്യപ്പെട്ടത്.
ദീപാവലിയോട് അനുബന്ധിച്ചുള്ള 'ധന്‍തേരസ്' ദിനത്തില്‍ സാധാരണ 25,000 കോടി രൂപയില്‍ കുറയാത്ത കച്ചവടം ഡല്‍ഹിയില്‍ നടക്കാറുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ സിടിഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ പറഞ്ഞു. ഇക്കുറി നവംബര്‍ 6ന് ആണ് ധന്‍തേരസ്.
പുതുതായി സ്വര്‍ണം, വെള്ളി, ഗൃഹോപകരണങ്ങള്‍, വീട്, വാഹനം, വസ്ത്രം തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണമായ ദിനമെന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നതാണ് ധന്‍തേരസ്. സ്വര്‍ണം, വെള്ളി, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വസ്ത്രം, മധുരപലഹാരങ്ങള്‍, ഉണക്കപ്പഴങ്ങള്‍, വാഹനം, വീട്, ഭൂമി, ഉപഹാരങ്ങള്‍ എന്നീ ഇനങ്ങളില്‍ ഇക്കുറിയും 25,000 കോടി രൂപയ്ക്കുമേല്‍ കച്ചവടം പ്രതീക്ഷിക്കുന്നുണ്ട്. റാലിയും സമരങ്ങളും വിപണിയെ ബാധിക്കുമെന്നും 10,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ഗോയല്‍ പറഞ്ഞു.
നവംബര്‍ ഒന്നിനാണ് രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യം മഹാറാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ എട്ടിനാണ് ദീപാവലി. ഇതിനിടെ റാലിയും സമരങ്ങളും നടക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ഉപഭോക്താക്കളെ സാരമായി ബാധിക്കും. കച്ചവടം താറുമാറാകും. റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്രയ്ക്കും തടസ്സങ്ങളുണ്ടാകും.
ഒക്ടോബറില്‍ ഇതുവരെ സമരങ്ങളും റാലികളും മൂലം 3000 കോടിയില്‍പ്പരം രൂപയുടെ നഷ്ടം വ്യാപാരികള്‍ക്കുണ്ടായെന്ന് ഗോയല്‍ പറഞ്ഞു. ചില്ലറ, മൊത്ത വ്യാപാരികളെ ഒരുപോലെ ബാധിക്കുകയാണ് ഈ പ്രതിഷേധങ്ങള്‍. രാംലീല മൈതാനിയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലാണ് സുപ്രധാന കച്ചവട കേന്ദ്രങ്ങളായ ചാന്ദിനി ചൗക്, സദര്‍ ബസാര്‍, ചാവ്!രി ബസാര്‍, ഭാഗീരഥ് പാലസ്, ഖാരി ബൗളി, കശ്മീര്‍ ഗേറ്റ്, നായ് സരക്, മോറി ഗേറ്റ്, കിനാരി ബസാര്‍, ദാരിബ, ദര്യഗഞ്ച്. അജ്മീരി ഗേറ്റ്, ജമാ മസ്ജിജ്, കരോള്‍ ബാഗ്, ആസാദ് മാര്‍ക്കറ്റ് എന്നിവ.
ബാരിക്കേഡുകളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത് ഇവിടങ്ങളിലെ കച്ചവടത്തെ സ്തംഭിപ്പിക്കും. ഈ വിപണികളില്‍ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒട്ടേറെ ഉല്‍പന്നങ്ങള്‍ പോകുന്നതെന്നും ബ്രിജേഷ് ഗോയല്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























