അതിവേഗ ഇന്റര്‍നെറ്റ് രാജ്യത്ത് കൊണ്ടുവരുന്നതിനുള്ള സുപ്രധാന തീരുമാനത്തിന് ട്രായ് പച്ചക്കൊടി കാട്ടിയിട്ടും ലേല തീയതി പ്രഖ്യാപിക്കാതെ കേന്ദ്രം

അതിവേഗ ഇന്റര്‍നെറ്റ് രാജ്യത്ത് കൊണ്ടുവരുന്നതിനുള്ള സുപ്രധാന തീരുമാനത്തിന് ട്രായ് പച്ചക്കൊടി കാട്ടിയിട്ടും ലേല തീയതി പ്രഖ്യാപിക്കാതെ കേന്ദ്രം. 5ജി സ്‌പെക്ട്രം ലേലം ചെയ്യുന്നതിന് ട്രായ് അനുമതി നല്‍കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടു. മെഗാഹെര്‍ട്‌സിന് 492 കോടി രൂപയാണ് ട്രായ് നിശ്ചയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിലയും വ്യവസ്ഥകളുമടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ട്രായ് കൈമാറുകയും ചെയ്തിരുന്നു. സ്‌പെക്ട്രം ലേലത്തിനുള്ള തീയതി പ്രഖ്യാപിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നിരിക്കെ ഇത് വൈകുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.
2016 ല്‍ ലേലം നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന തുകയായതിനാല്‍ ആരും ലേലമെടുത്തിരുന്നില്ല. 11,500 കോടിയായിരുന്നു അന്ന് 700 മെഗാഹെര്‍ട്‌സിന് നിശ്ചയിച്ചിരുന്ന തുക. കേന്ദ്രത്തിന് ട്രായ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നാവും സ്‌പെക്ട്രത്തിന്റെ അടിസ്ഥാന അന്തിമമായി വില നിശ്ചയിക്കപ്പെടുക. എയര്‍ടെല്‍, വോഡഫോണ്‍ഐഡിയ, റിലയന്‍സ് ജിയോ എന്നിവരാണ് നിലവില്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























