ഫ്‌ലിപ്പ് കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയെ കുറിച്ച് അന്വേഷണമില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ഫ്‌ലിപ്പ് കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ എന്ന പേരില്‍ നടത്തിയ ആദായ വില്‍പ്പനയെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് കേന്ദ്ര വാണിജ്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്‌ലിപ്പ് കാര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചുവെന്നും നിയമലംഘനത്തിന് തെളിവുകള്‍ ലഭിച്ചുവെന്നും മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ ഒക്ടോബര്‍ 6ന് നടന്ന വില്‍പ്പനയെത്തുടര്‍ന്ന് ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി മുമ്പ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അവര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























