എട്ടു വയസില്‍ മൂന്ന് കൊലപാതകം, ലോകത്തിലെ ഏറ്റവും ക്രൂരനായ കുട്ടി ഇന്ത്യാക്കാരന്‍

ലോകത്തിലെ ഏറ്റവും ക്രൂരനായ കുട്ടി ഇന്ത്യാക്കാരന്‍. ബീഹാറില്‍ നിന്നുള്ള അമര്‍ദീപ് സദയാണ് ലോകത്തെ ഏറ്റവൂം ക്രൂരനായ ബാലന്‍. ഏറ്റവും പ്രായം കുറഞ്ഞ ഈ പരമ്പര കൊലയാളി ബഗുസരയില്‍ നിന്നും മൂന്ന് കുട്ടികളെ കൊന്നതിന് പിടിക്കപ്പെടുമ്പോള്‍ പ്രായം എട്ടു വയസ്സ് മാത്രം
ആറു വയസ്സുകാരിയായ കുഞ്ഞുപെങ്ങളാണ് ആദ്യം ഇവന്റെ ഇര. പിതൃസഹോദരന്റെ പുത്രനെയും അയല്‍വാസിയായ ഒരു വയസ്സുകാരിയായ മകളെയും ഇഷ്ടികയ്ക്ക് ഇടിച്ചു കൊന്നതാണ് രണ്ടാമത്തെ സംഭവം.ഏഴ് വയസ്സുള്ളപ്പോഴാണ് ഇവന്‍ ആദ്യ കൊലപാതകം നടത്തിയത്. ആദ്യ കൊലപാതകം നടത്തിയപ്പോള്‍ അത് കുടുംബ പ്രശ്‌നമാണെന്ന് പറഞ്ഞ് വീട്ടിനുള്ളില്‍ തന്നെ രഹസ്യമാക്കാനാണ് കുടുംബം തയ്യാറായത്.
എന്നാല്‍ അയല്‍ക്കാരന്റെ മകളെ കൂടി കൊന്നപ്പോഴാണ് വിവരം പോലീസില്‍ എത്തിയത്. എന്തിനാണ് കുട്ടികളെ കൊന്നതെന്ന് ചോദിച്ചപ്പോള്‍ ഇവന്‍ ചിരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നത്രേ. മാനസീകരോഗിയായ ഈ കുട്ടി മാനസീകാസ്വാസ്ഥ്യം വരുമ്പോഴാണ് കൊല ചെയ്തിരുന്നതത്രേ. 1998 ല്‍ ജനിച്ച ഇവന്‍ 2006 2007 ലായിരുന്നു കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























