സ്ത്രീധനമില്ലാത്തതിന് യുവതിയെ നഗ്നാക്കി നടത്തി വീഡിയോ എടുത്തു, ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനം കൊണ്ടുവന്നില്ലെന്ന് ആരോപിച്ച് യുവതിയെ നഗ്‌നയാക്കി നടത്തി വീഡിയോ ദൃശ്യമെടുത്തതായി പരാതി. ജാംഷെഡ്പൂര്‍ സ്വദേശിനിയായ യുവതിക്കാണ് ഈ ദുരനുഭവം.നിരവധി കുടുംബാംഗങ്ങളുടെ മുന്നിലാണ് തന്നെ വീട്ടുകാര്‍ നഗ്‌നയാക്കി നടത്തിയെന്ന യുവതി പരാതിപ്പെട്ടത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.
50 ലക്ഷം രൂപ സ്ത്രീധനമായി കൊണ്ടുവന്നില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭര്‍തൃവീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച രാത്രിയാണ് യുവതി ഗോവിന്ദ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സ്ത്രീധനം കുറഞ്ഞുപോയി എന്നാരോപിച്ച് ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിച്ചിരുന്നതായി യുവതി പറയുന്നു. മാതാപിതാക്കളില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങിക്കൊണ്ടുവന്നില്ലെങ്കില്‍ നഗ്‌നചിത്രമടങ്ങിയ വീഡിയോ ഇന്റര്‍നെറ്റിലൂടെയും മൊബൈലില്‍ എംഎംഎസ് ആയും പ്രചരിപ്പിക്കുമെന്ന് ഭര്‍തൃവീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
https://www.facebook.com/Malayalivartha
























