യു.എ.ഇ ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു ; 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നെന്ന് അറിയില്ലെന്ന് വിദേശകാര്യവക്താവ് ; വിവാദത്തിൽ പുതിയ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

പ്രളയക്കെടുതി നേരിടുന്നതിനായി കേരളത്തിനു യുഎഇ ധനസഹായം പ്രഖ്യാപിച്ചു എന്ന വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പണം നല്‍കുമെന്ന് യുഎഇ അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ നല്‍കുന്ന തുക എത്രയെന്ന് പറഞ്ഞിരുന്നില്ല. 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നെന്ന് അറിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ ദുഖം രേഖപ്പെടുത്തിയ യുഎഇ അവരാല്‍ സാധിക്കുന്ന സഹായം ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ 700 കോടി എന്നൊരു കൃത്യമായ സംഖ്യ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ യുഎഇ തലവന്‍ പറഞ്ഞില്ലെന്ന് വിദേശകാര്യവക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























