ഫോട്ടോ ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍ സണ്ണി ലിയോണിന്റേത് ഫോട്ടോ പേര് ദുര്‍ഗാവതി സിന്‍ഹ; നാരദ് റായി എന്നയാളുടെ ചിത്രത്തിന് പകരമായുള്ളത് ആഫ്രിക്കന്‍ ആന

തെറ്റുകളുടെ പ്രളയമാണ് ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയിരിക്കുന്ന വോട്ടര്‍പട്ടികയില്‍. ആനയുടെയും പ്രാവിന്റെയും മുതല്‍ സിനിമാ താരം സണ്ണി ലിയോണിന്റെ ചിത്രം വരെയാണ് വോട്ടര്‍മാരുടെ ചിത്രങ്ങളായി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ബാലിയ ജില്ലയിലെ 51 വയസ്സുകാരി ദുര്‍ഗാവതി സിന്‍ഹയുടേതിന് പകരമായാണ് സണ്ണി ലിയോണിന്റെ ചിത്രം വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നാരദ് റായി എന്നയാളുടെ ചിത്രത്തിന് പകരമായുള്ളത് ആഫ്രിക്കന്‍ ആനയുടെ ചിത്രമാണ്. ഇങ്ങനെ പ്രാവിന്റെയും മാനിന്റെയും വരെ ചിത്രങ്ങളുണ്ട് വോട്ടര്‍മാരുടേതായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് വോട്ടര്‍പ്പട്ടികയുടെ രണ്ട് പേജുകള്‍ മാധ്യമങ്ങള്‍ക്ക് ചേര്‍ന്നുകിട്ടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഡേറ്റാ ഓപ്പറേറ്റര്‍മാരിലൊരാള്‍ മനപ്പൂര്‍വ്വം വരുത്തിവച്ച പിഴവാണിതെന്നും അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാലിയ ജില്ലാ അധികാരികള്‍ അറിയിച്ചു. ജൂലൈ 15നാണ് വോട്ടര്‍പ്പട്ടിക തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം പൂര്‍ത്തിയാക്കിയത്. കരട് പട്ടിക പൂര്‍ത്തിയാക്കിയതിലാണ് പിഴവുകള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























