തോക്കിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നതോടെ പുതിയ വെളിപ്പെടുത്തലുമായി സിബിഐ; നരേന്ദ്ര ധബോല്‍ക്കര്‍ വധവും ഗൗരി ലങ്കേഷ് വധവും തമ്മില്‍ നിര്‍ണായക ബന്ധമുണ്ടെന്ന് തെളിവുകൾ

പൂണെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് നരേന്ദ്ര ധാബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. 2017 സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവില്‍ വെച്ചാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്.
നാല് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നത്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും യുക്തിവാദി നേതാവ് നരേന്ദ്ര ധാബോല്‍കറിന്റെയും കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് സിബിഐ. ഇരുവരുടെയും കൊലപാതകങ്ങള്‍ തമ്മിലുള്ള നിര്‍ണായക ബന്ധത്തെ വെളിപ്പെടുത്തുന്നെന്ന് സിബിഐ പൂന്നൈ കോടതിയെ അറിയിച്ചു.
നരേന്ദ്ര ധാബോല്‍കറിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ സച്ചിന്‍ ആന്‍ഡൂറിന്റെ കസ്റ്റഡി കാലാവധി നീട്ടി വാങ്ങുന്നതിനായി പൂന്നൈയിലെ ശിവാജിനഗര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തിനിടെയാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 30 വരെ കോടതി സച്ചിന്‍ ആന്ഡൂരെയുടെ റിമാന്‍ഡ് നീട്ടി. പിടിച്ചെടുത്ത തോക്കിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് നരേന്ദ്ര ധബോല്‍ക്കര്‍ വധവും ഗൗരി ലങ്കേഷ് വധവും തമ്മില്‍ നിര്‍ണായക ബന്ധമുണ്ടെന്ന് വ്യക്തമായത്. ഗൗരി ലങ്കേഷ് വധത്തിനുശേഷം അമൊല്‍ കാലെ 7.65 എം.എം തോക്ക് തന്നെ ഏല്പിക്കുകയായിരുന്നുവെന്ന് സച്ചിന്‍ അന്ദുരെ വെളിപ്പെടുത്തിയതായി സി.ബി.ഐ കോടതിയില്‍ പറഞ്ഞു.
അറസ്റ്റ് ഭയന്ന് തോക്ക് ഒൗറംഗാബാദിലെ ഭാര്യബന്ധുക്കളായ ശുഭം സുരാലെ, അചിംക്യ സുരാലെ എന്നിവരെ ഏല്പിക്കുകയായിരുന്നു. അവര്‍ പിന്നീട് സുഹൃത്തായ രോഹിത് രെഗെക്ക് കൈമാറി എന്നും സച്ചിന്‍ വെളിപ്പെടുത്തി. രോഹിതിന്റെ വീട്ടില്‍നിന്നാണ് തോക്ക് കണ്ടെടുത്തത്.
https://www.facebook.com/Malayalivartha

























