ഡി.എം.കെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ വര്‍ക്കിങ് പ്രസിഡന്റും കരുണാനിധിയുടെ ഇളയമകനുമായ എം.കെ. സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക നല്‍കി.

ഡി.എം.കെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ വര്‍ക്കിങ് പ്രസിഡന്റും കരുണാനിധിയുടെ ഇളയമകനുമായ എം.കെ. സ്റ്റാലിന്‍ ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കി. ട്രഷറര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദുരൈമുരുകനും പത്രിക നല്‍കി. ി.എം.കെയുടെ 65 ജില്ല സെക്രട്ടറിമാരും നാമനിര്‍ദേശ പത്രികകള്‍ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍വെച്ച് സംഘടന സെക്രട്ടറി ആര്‍.എസ്. ഭാരതി സ്വീകരിച്ചു.
മറിന കടല്‍ക്കരയിലെ കരുണാനിധിയുടെ സമാധിയില്‍ പത്രികകള്‍ വെച്ച് സ്റ്റാലിന്‍ അനുഗ്രഹം തേടി. നേരത്തേ ഗോപാലപുരം വസതിയില്‍ മാതാവ് ദയാലുഅമ്മാളുടെ ആശീര്‍വാദം ഏറ്റുവാങ്ങി. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ, സഹോദരിയും രാജ്യസഭാംഗവുമായ കനിമൊഴി, ദുരൈമുരുകന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.കെ. അന്‍പഴകനെയും സ്റ്റാലിന്‍ സന്ദര്‍ശിച്ചു. 49 വര്‍ഷം അധ്യക്ഷസ്ഥാനം വഹിച്ച കരുണാനിധി ആഗസ്റ്റ് ഏഴിനാണ് അന്തരിച്ചത്. മറ്റാരും പത്രിക സമര്‍പ്പിക്കാത്ത നിലയില്‍ 28ന് നടക്കുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം ഉണ്ടാവും.
കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി ഡി.എം.കെക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തിലാണ് സ്റ്റാലിന്റെ സ്ഥാനാരോഹണം.
https://www.facebook.com/Malayalivartha

























