കാമുകന്റെ കുഞ്ഞിനെ കൊന്ന് യുവതി അലമാരയില്‍ വച്ചു

കാമുകന്റെ ഭാര്യയോടുള്ള പ്രതികാരം തീര്‍ക്കാന്‍ കുഞ്ഞിനെ കൊന്ന് യുവതി അലമാരയില്‍ വെച്ചു. വെല്ലൂരിലാണ് സംഭവം. കാമുകന്റെ മൂന്ന് വയസായ കുഞ്ഞിനെ സുമതിയെന്ന 28കാരിയാണ് കൊന്ന് സ്റ്റഫ് ചെയ്തത് അലമാരിയില്‍ വച്ചത്. സുമതി മുപ്പതുകാരനായ മുരളിയുമായി അടുപ്പത്തിലായിരുന്നു. ഇതിനെച്ചൊല്ലി മുരളിയുടെ ഭാര്യ പലപ്പോഴും സുമതിയുമായി വഴക്കിടുകയും പരസ്യമായി ആതിഷേപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് സുമതി മുരളിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടും ആരോപണം തുടര്‍ന്നതിന്റെ പ്രതികാരമായാണ് കുഞ്ഞിനെ കൊന്ന് സ്റ്റഫ് ചെയ്തത്.
മൃതദേഹം കണ്ടെടുക്കുമ്പോള്‍ വായും കൈകാലുകളും ബന്ധിച്ച നിലയിലായിരുന്നു. തലയിണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തി അലമാരയില്‍ വെച്ചതിന് ശേഷം മൃതദേഹത്തിന് ചുറ്റും മുളക്‌പൊടി വിതറി പോലീസ് നായയെ അകറ്റാനുള്ള തന്ത്രവും യുവതി പയറ്റിയിരുന്നു. അറസ്റ്റ് ചെയ്ത യുവതിയെ കോടതി റിമാന്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























