തെരഞ്ഞെടുപ്പ് പിടിക്കാൻ രാഷ്ട്രീയ കരുക്കൾ നീക്കി അമിത്ഷാ ; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ കരുക്കൾ നീക്കി അമിത്ഷാ. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ ,കേന്ദ്രസർക്കാർ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിമാരിൽ നിന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെടും.
കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉപഭോക്താക്കളുടെ ബ്ലോക്ക് തിരിച്ചുള്ള ലിസ്റ്റുകളും മുഖ്യമന്ത്രിമാർ സമർപ്പിക്കും. അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷവും മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് പുറമെ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ , ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കും.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് മൂന്നു പ്രധാന സമിതികൾക്ക് രൂപം നൽകി. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒൻപതംഗ കോർ കമ്മിറ്റി, പ്രകടന പത്രികയ്ക്കു രൂപം നൽകാനായി 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന പതിമൂന്നംഗ പബ്ലിസിറ്റി കമ്മിറ്റി എന്നിവയ്ക്കാണ് കോൺഗ്രസ് രൂപം നൽകിയത്.
https://www.facebook.com/Malayalivartha


























