ആകര്‍ഷകമായ ബാങ്കിങ് സൗകര്യങ്ങളോടെ തപാല്‍ ബാങ്ക്

ആകര്‍ഷകമായ ബാങ്കിങ് സൗകര്യങ്ങളോടെ ഈയിടെയാണ് തപാല്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനോടൊപ്പം വിവിധ അക്കൗണ്ടുകളിലേയ്ക്ക് പണം അയയ്ക്കല്‍ ബില്ലടയ്ക്കല്‍ തുടങ്ങിയവയെല്ലാം തപാല്‍ ബാങ്കിലൂടെ സാധ്യമാകും. മൂന്നുതരത്തിലുള്ള അക്കൗണ്ടുകളാണ് തപാല്‍ ബാങ്ക് ഓഫര്‍ ചെയ്യുന്നത്. സേവിങ്‌സ് അക്കൗണ്ട്, ഡിജിറ്റല്‍ അക്കൗണ്ട്, ബേസിക് സേവിങ്‌സ് അക്കൗണ്ട് എന്നിവയാണ്.
റെഗുലര്‍ സേവിങ്‌സ് അക്കൗണ്ട്
20 രൂപ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ ഈ അക്കൗണ്ട് തുടങ്ങാം. മിനിമം ബാലന്‍സ് ആവശ്യമില്ല. 10 വയസ്സിന് മുകളിലുള്ള ആര്‍ക്കും അക്കൗണ്ട് എടുക്കാം. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം അതുപോലെതന്നെ പിന്‍വലിക്കുകയും ചെയ്യാം.
ബേസിക് സേവിങ്‌സ് അക്കൗണ്ട്
സേവിങ്‌സ് അക്കൗണ്ടിന് സമാനമായ അക്കൗണ്ടുതന്നെയാണിത്. മാസത്തില്‍ നാലുതവണയെ പണം പിന്‍വലിക്കാന്‍ കഴിയൂ എന്ന ന്യൂനതയുണ്ട്. പത്തുവസിനുമുകളിലുള്ളവര്‍ക്ക് അക്കൗണ്ട് തുടങ്ങാം. നാലുശതമാനമാണ് പലിശ ലഭിക്കുക.
ഡിജിറ്റല്‍ സേവിങ്‌സ് അക്കൗണ്ട്
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴിയാണ് ഈ അക്കൗണ്ട് തുറക്കാനാകുക. 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും അക്കൗണ്ട് തുറക്കാം. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ആവശ്യമാണ്. പ്രതിവര്‍ഷം പരമാവധി രണ്ടു ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ കഴിയുക.
അതില്‍ കൂടുതല്‍ നിക്ഷേപിക്കണമെങ്കില്‍ റെഗുലര്‍ സേവിങ്‌സ് അക്കൗണ്ടിന്റെ കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. റെഗുലര്‍ സേവിങ്‌സ് അക്കൗണ്ടിനുള്ള എല്ലാ സൗകര്യങ്ങളും ഡിജിറ്റല്‍ അക്കൗണ്ടിനും ഉണ്ടാകും.
https://www.facebook.com/Malayalivartha


























