പശ്ചിമബംഗാളില്‍ വീണ്ടും പാലം തകര്‍ന്നു, സംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്

പശ്ചമിബംഗാളില്‍ വീണ്ടും പാലം തകര്‍ന്നു വീണു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഡാര്‍ജലിങ് ജില്ലയില്‍ സിലിഗുരിക്കടുത്താണ് പാലം തകര്‍ന്ന് വീണതെന്ന് പശ്ചിമബംഗാള്‍ മന്ത്രി രബീന്ദ്രനാഥ് ഘോഷ് അറിയിച്ചു. ട്രക്ക് സഞ്ചരിക്കുമ്പോള്‍ പാലം നെടുകെ പിളരുകയായിരുന്നു. ബംഗാളിലെ മനാഗഞ്ച് മേഖലയെ സിലിഗുരിയുയമായി ബന്ധപ്പിക്കുന്ന പ്രധാന പാലമാണ് തകര്‍ന്ന് വീണത്. പരിക്കേറ്റ ട്രക്ക് െ്രെഡവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പശ്ചിമബംഗാളില്‍ പാലം തകര്‍ന്ന് വീഴുന്നത്. സെപ്തംബര്‍ നാലിന് കൊല്‍ക്കത്തയിലും സമാന സംഭവമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























