ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിൽ നിന്നും ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേര്‍ പിടിയിൽ

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്കു സമീപത്തുനിന്നും ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേര്‍ പിടിയിലായി. കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലക്കാരായ പര്‍വേസ്, ഷംഷാദ് എന്നിവരാണ് പിടിയിലായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ചെങ്കോട്ടയ്ക്കു സമീപമുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടിയത്. കാഷ്മീരിലെ ഐഎസ് ഘടകത്തിലെ അംഗങ്ങളാണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഇരുവരെയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha


























