ചരിത്രം രചിക്കാന്‍ കരുത്തോടെ ഇന്ത്യ ; ചരിത്രത്തിലാദ്യമായി യുഎസ് സേനയ്‌ക്കൊപ്പം കര,നാവിക,വ്യോമസേനകളുടെ സൈനികാഭ്യാസം

വരുന്നു വമ്പന്‍ സൈനിക അഭ്യാസം. ഇന്ത്യന്‍ കര,നാവിക,വ്യോമസേനകള്‍ യുഎസ് സേനയ്‌ക്കൊപ്പം 2019 ല്‍ സംയുക്ത സൈനികാഭ്യാസം നടത്തും. ആദ്യമായാണ് ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളും സംയുക്തമായി സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് അമേരിക്ക പിന്തുണ നല്‍കും. ഭീകരവാദത്തിനെതിരെ ഒരുമിച്ചു പോരാടാനും തീരുമാനമായതായി കൂടിക്കാഴ്!ചയ്!ക്ക് ശേഷം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാഅമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിക്കപ്പെട്ടത്.കോംകോസ കരാര്‍ ഒപ്പിട്ട ശേഷം പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ കിഴക്കന്‍ തീരമേഖലകളിലായിരിക്കും അഭ്യാസ പ്രകടനങ്ങള്‍ നടക്കുക.ഇരു രാജ്യങ്ങളും തമ്മില്‍ കോംകാസ എന്നറിയപ്പെടുന്ന കമ്യൂണിക്കേഷന്‍ കോമ്പാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രീമെന്റ് അഥവാ സമ്പൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാറില്‍ ഒപ്പിട്ടതോടെ അമേരിക്കയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും സാങ്കേതികവിദ്യയും സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഉടമ്പടിയിലൂടെ കഴിയും.
https://www.facebook.com/Malayalivartha


























