പാക്കിസ്ഥാന് മനം മാറ്റം: ഇന്ത്യയില്‍ നിന്നുള്ള സിക്ക് തീര്‍ത്ഥാടകര്‍ക്ക് ഇടനാഴി ഒരുക്കാന്‍ പാകിസ്ഥാന്‍

ഇമ്രാഖാന്‍ എത്തിയതോടെ പാക്കിസ്ഥാന് മനം മാറ്റം. സൗഹൃദത്തിനായി വഴിതുറന്ന് അയല്‍രാജ്യം. ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് ഇടനാഴി ഒരുക്കാന്‍ പാകിസ്ഥാന്‍. കര്‍ത്താര്‍പൂര്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള അതിര്‍ത്തിയാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി പാക് അധികൃതര്‍ ഒരുക്കുന്നത്.
ഗുരു നാനാക്കിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് കര്‍ത്താര്‍പൂര്‍ ഗുര്‍ദ്വാരയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ എത്തുന്നത്.പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യയുമായി സമാധാനമാണ് കാംക്ഷിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























