വടക്കന്‍ ബംഗാളില്‍ പാലം നെടുകെ പിളര്‍ന്നു, പാലത്തില്‍ ട്രക്ക് മധ്യത്തിലെത്തിയപ്പോഴായിരുന്നു അപകടം, ഒരാള്‍ക്ക് പരിക്ക്

വടക്കന്‍ ബംഗാളിലെ സിലിഗുഡിയില്‍ പാലം നെടുകേ പിളര്‍ന്ന് ഒരാള്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവമുണ്ടായത്. പാലത്തില്‍ കയറിയ ട്രക്ക് മധ്യത്തിലെത്തിയപ്പോഴായിരുന്നു അപകടം . മന്‍ഗഞ്ചിനെയും ഫന്‍സിദേവയെയും ബന്ധിപ്പിക്കുന്ന വളരെ പഴക്കമുള്ള പാലമാണിത്. കൊല്‍ക്കത്തയില്‍ ഉപയോഗയോഗ്യമല്ലാത്ത ഇരുപതോളം പഴയപാലങ്ങളുണ്ടെന്നാണു കണക്ക്.
തെക്കന്‍ കോല്‍ക്കത്തയില്‍ മജേര്‍ഹട് പാലം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചതും 24 പേര്‍ക്കു പരിക്കേറ്റതും മൂന്നുദിവസം മുന്പാണ്.
"
https://www.facebook.com/Malayalivartha



























