രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായവരുടെ മോചനത്തെ എതിര്‍ക്കാതിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോട് നന്ദി ; നളിനി ശ്രീഹരന്‍

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായവരുടെ മോചനത്തെ എതിര്‍ക്കാതിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ നന്ദിയോടെ കാണുന്നുവെന്ന് നളിനി ശ്രീഹരന്‍. പിതാവിനെ കൊന്നവരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുല്‍ ഗാന്ധിയോട് നളിനി നന്ദി അറിയിച്ചു. സി എന്‍ എന്‍ ന്യൂസ് 18, നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജയിൽ നിന്നും പുറത്ത് പോയതിന് ശേഷം ഭർത്താവിനും മകൾക്കുമൊപ്പം സമാധനപരമായ ജീവിതം നയിക്കാനാണ് ആഗ്രഹമെന്നും നളിനി പറഞ്ഞു. കേന്ദ്രസർക്കാറിൽ നിന്നും ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനമാണ് പ്രതീക്ഷിക്കുന്നത്. തെൻറ ജീവിതത്തിലെ വേദനകളെല്ലാം മറക്കാനാണ് ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെ ശരി വെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു നളിനി.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികള്‍ ജയില്‍ മോചിതരാകും. ഇതില്‍ മുരുകനും നളിനിയും ഭാര്യാഭര്‍ത്താക്കന്മാരാണ്.
https://www.facebook.com/Malayalivartha

























