ത്രിപുരയില്‍ എണ്ണ ടാങ്കറില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന മരിജുവാന പിടികൂടി

ത്രിപുരയില്‍ എണ്ണ ടാങ്കറില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന മരിജുവാന പോലീസ് പിടികൂടിയത്. ആസാം അതിര്‍ത്തിയില്‍നിന്നുമാണ് മരിജുവാന പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 1,359 കിലോ മരിജുവാന ധരംനഗര്‍ പോലീസ് പിടിച്ചെടുത്തത്.
വാഹനത്തിന്റ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടതായും സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























