തെലങ്കാനയിൽ ടിആർഎസിനെ നേരിടാൻ പുതിയ തന്ത്രവുമായി കോൺഗ്രസ് ; പ്രതിപക്ഷ കൂട്ടായ്മക്കായി കോൺഗ്രസ് കരുക്കൾ നീക്കി തുടങ്ങി

തെലങ്കാനയിൽ ടിആർഎസിനെ നേരിടാൻ ടിഡിപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി കൂട്ടുപിടിക്കാനുള്ള തന്ത്രവുമായി കോൺഗ്രസ്. നിയമസഭ പിരിച്ചു വിട്ടു തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തയാറെടുക്കുന്നുവെന്ന സൂചനകൾ കഴിഞ്ഞയാഴ്ച പുറത്തു വന്നതിനു പിന്നാലെ, പ്രതിപക്ഷ കൂട്ടായ്മക്കായി കോൺഗ്രസ് കരുക്കൾ നീക്കി തുടങ്ങി.
സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി ആർ.സി.ഖുൻത്യയെ പ്രതിപക്ഷ കക്ഷികളുമായുള്ള ആദ്യ ഘട്ട ചർച്ചകൾക്കായി പാർട്ടി ചുമതലപ്പെടുത്തി. സംസ്ഥാനത്തു ബിജെപി, ടിആർഎസ് ഒഴികെ സിപിഎമ്മും ബിഎസ്പിയും അടക്കമുള്ള എല്ലാ കക്ഷികളുമായി കൈകോർക്കാൻ ഒരുക്കമാണെന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























