സൊനാലി ബെന്ദ്രേ മരിച്ചെന്ന തെറ്റായ വിവരം ട്വീറ്റ് ചെയ്ത ബിജെപി എംഎല്‍എയ്ക്ക് ട്രോള്‍ മഴ

അര്‍ബുദത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന നടി സൊനാലി ബെന്ദ്രേ മരിച്ചെന്ന വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്ത ബിജെപി എംഎല്‍എ രാം കദം വെട്ടിലായി.
ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്‌തെങ്കിലും എംഎല്‍എ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നേരിടേണ്ടി വന്നത്.
അടിസ്ഥാനരഹിതമായ വാര്‍ത്ത പരിശോധന കൂടാതെ ട്വീറ്റ് ചെയ്ത നടപടിയെ പരിഹസിച്ചായിരുന്നു ട്രോളുകള്‍ മിക്കതും.
സൊനാലി ബെന്ദ്രേയെ സംബന്ധിച്ച വാര്‍ത്ത കേവലം അഭ്യൂഹം മാത്രമായിരുന്നുവെന്നും സമ്പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു വേഗംതിരിച്ചെത്താന്‍ അവര്‍ക്കു കഴിയട്ടെയെന്ന് ഈശ്വരനോട് പ്രാര്‍ഥിക്കുന്നുവെന്നും പുതിയ ട്വീറ്റില്‍ രാം കദം പറഞ്ഞു. അര്‍ബുദബാധിതയാണെന്നും ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ജൂലൈയിലാണ് സൊനാലി അറിയിച്ചത്.
ഒരാഴ്ചയ്ക്കകം രാം കദം വിവാദത്തില്‍പ്പെടുന്നത് ഇതു രണ്ടാം തവണയാണ്. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുതരാന്‍ താന്‍ സഹായിക്കാമെന്ന് യുവാക്കളോടു പ്രസംഗിച്ചത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha

























