ശിവകാശിയിൽ പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ടുപേർ മരിച്ചു, രണ്ടു പേരുടെ നില അതീവ ഗുരുതരം

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ രണ്ടു പേർ മരിച്ചു. പടക്ക നിർമ്മാണ തൊഴിലാളികളായ മാരിയപ്പൻ (35), കൃഷ്ണൻ (43) എന്നിവരാണ് മരിച്ചത്.
അതേസമയം അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. പൊന്നുസ്വാമി, പാണ്ഡ്യരാജൻ എന്നിവർക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശിവകാശിക്ക് സമീപം കക്കിവാടൻപട്ടിയിലെ കൃഷ്ണസ്വാമി ഫയർവർക്ക്സ് ഫാക്ടറിയിലാണ് സംഭവം. ദീപാവലിക്കായി പടക്ക നിർമാണം പുരോഗമിക്കുന്ന മുറിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ നിർമ്മാണ യൂണിറ്റ് പൂർണമായി തകർന്നു. അഗ്നിശമനസേന എത്തി തീ അണച്ചു. മാരനേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























