അധ്യാപകര്‍ കുട്ടികളുടെ കവിളില്‍ നുള്ളിയാല്‍ വിവരമറിയും

വിദ്യാര്‍ഥിനിയുടെ കവിളില്‍ നുള്ളിയ ചെന്നൈയിലെ ഒരു സ്‌കൂള്‍ അധ്യാപിക പിഴയായി നല്‍കേണ്ടിവന്നത് അമ്പതിനായിരം രൂപയാണ്. ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ മെഹറൂന്നിസയ്ക്കാണ് ഹൈക്കോടതി ഈ പിഴയിട്ടത്.
2012ലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശം ലംഘിച്ചുവെന്ന് കാണിച്ച് സ്‌കൂളിന് ആയിരം രൂപ പിഴയിട്ടു. ഇതിനെതുടര്‍ന്ന് കുട്ടിയുടെ അമ്മ സ്‌കൂളില്‍ നിന്ന് ടി.സി ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ നല്‍കിയില്ല. ഇതിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിയെ നുള്ളിയ അധ്യാപികയ്‌ക്കെതിരെ സെയ്ദാപേട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ അമ്മ പരാതിയും നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























