ഈ ദീപം പൊലിഞ്ഞിട്ട് 30 വര്‍ഷം, ഇന്ദിരാഗാന്ധിക്ക് രാജ്യത്തിന്റെ ആദരാഞ്ജലി

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് രാജ്യം ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ദിരയുടെ മുപ്പതാം ചരമദിനമായ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ അവരെ സ്മരിച്ചു. ഇന്ദിര ഗാന്ധിയുടെ അനുസ്മരണാദിനത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കൊപ്പം താനും അതില്‍ പങ്കുചേരുന്നതായി മോഡി ട്വീറ്റ് ചെയ്തു.
രാഷ്ട്രപതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ സമാധിസ്ഥലമായ ശക്തി സ്ഥലില്‍ എത്തി പുഷ്പചക്രം അര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോട്ടിലാല്‍ വോറ, എം.വീരപ്പമൊയ്‌ലി, സുശീല്‍ കുമാന്‍ ഷിന്‍ഡെ, അഹമ്മദ് പട്ടേല്‍, ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഗുലാം നബി ആസാദ്, ദിഗ്‌വിജയ് സിംഗ്, ഷക്കീല്‍ അഹമ്മദ് എന്നിവരും ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസിലെ നേതാക്കളും ഇന്ദിരയെ സ്മരിച്ചു.
ഇന്ദിര ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ ശക്തി സ്ഥലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 1984 ഒക്‌ടോബര്‍ 31നാണ് ഇന്ദിര ഗാന്ധി സുരക്ഷാ സൈനികരുടെ വെടിയേറ്റു മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























