ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടോ? ബിജെപിയെ വെല്ലുവിളിച്ച് കേജ്രിവാള്‍

ന്യൂഡല്‍ഹി ഡല്‍ഹി നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് അടുത്ത് തന്നെ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കവേ ബി ജെ പിയെ വെല്ലുവിളിച്ച് കൊണ്ട് കേജ്രിവാള്‍ രംഗത്ത് വന്നു.നിലവില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്ന
തുഗ്ഗക്ബാദ്, കൃഷ്ണാനഗര്‍,മെഹറൗലിയിലും ഇനി വിജയക്കൊടി നാട്ടാനാവുമെന്ന് ബി ജെ പിക്ക് ഉറപ്പുണ്ടോ എന്നാണ് കേജ്രിവാളിന്റെ വെല്ലുവിളി. ഇവിടെ നിന്നും തിരഞ്ഞെടുത്ത മൂന്ന് ബി ജെ പി എംല്‍എമാര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുവേണ്ടി മത്സരിച്ചു ജയിക്കുകയും ചെയ്തു.അതിനാല്‍ ഇനി വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ ഈ മണ്ഡലങ്ങളിലേക്ക് ബി ജെ പിക്ക് കണ്ടെത്തേണ്ടി വരും. ഇതൊക്കെ ആം ആദ്മിക്ക് അനുകൂലമാകും എന്നാണ് കേജ്രിവാള്‍ കണക്കുകൂട്ടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും, ബി ജെ പി നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. അതുപോലെ തന്നെ എന്നാല്‍ ഈ മണ്ഡലങ്ങളെ കുറിച്ചെല്ലാം ചര്‍ച്ചചെയ്തുകഴിഞ്ഞെന്നും, സ്ഥാര്‍ത്ഥിപട്ടികയുടെ അന്തിമരൂപമായെന്നുമാണ് ബി ജെ പി നേതാക്കളുടെ പ്രതികരിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























