കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണം ; ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് അഖിലേഷ് യാദവ്

നിയയസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെ നയം വ്യക്തമാക്കി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്ത്. കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിനു സാധിക്കണം. അല്ലെങ്കില്‍ മറ്റുവഴികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരായ പോരാട്ടത്തില്‍ സമാന മനസ്കരായ എല്ലാ പാര്‍ട്ടികളെയും ഒരുമിപ്പിച്ചില്ലെങ്കില്‍ അവര്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നും ഇനിയും ചര്‍ച്ച ചെയ്ത് സമയം കളയാനില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം ഉത്തര്‍പ്രദേശില്‍ എസ്പിയെയും ബിഎസ്പിയെയും ചേര്‍ത്ത് സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ മല്‍സരിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. അതിനാണിപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























