പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു; കേന്ദ്ര സര്ക്കാരിന്റെ നടപടി മുന്‍നിര്‍ത്തി സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ പൊടികൈയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ലിറ്ററിന് 1.50 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുവ കുറച്ചത്. എണ്ണക്കന്പനികളും ലിറ്ററിന് ഒരു രൂപ കുറയ്ക്കും. ഇതുവഴി ലിറ്ററിന് 2.50 രൂപയുടെ കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര സര്ക്കാരിന്റെ നടപടി മുന്‍നിര്‍ത്തി സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളും 2.50 രൂപ തീരുവ കുറച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാകും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha


























