രാജ്യത്ത് പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല, ഡീസലിന് 25 പൈസയുടെ വര്‍ദ്ധനവ്
രാജ്യത്ത് പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അതേസമയം ഡീസലിന് ഇന്ന് 25 പൈസ വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 78.55 രൂപയായി. പെട്രോളിന് 84.32 രൂപയാണ് കൊച്ചിയില്‍.തിരുവനന്തപുരത്തു പെട്രോള്‍ വില 85.70 രൂപയും ഡീസല്‍ വില 79.67 രൂപയുമാണ്. കോഴിക്കോട്ട് പെട്രോള്‍ വില 84.57 രൂപയിലേക്കും ഡീസല്‍ വില 78.68 രൂപയിലേക്കും ഉയര്‍ന്നു.
കേന്ദ്രസര്‍ക്കാര്‍ വില കുറച്ചശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 82 പൈസയും ഡീസലിന് 1.70 രൂപയും കൂടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha