ഡല്‍ഹിയില്‍ ഗതാഗത മന്ത്രി കൈലേഷ് ഗഹ് ലോട്ടിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ഡല്‍ഹിയില്‍ ഗതാഗത മന്ത്രി കൈലേഷ് ഗഹ് ലോട്ടിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൈലേഷുമായി ബന്ധപ്പെട്ട ഡല്‍ഹിയിലേയും ഗുര്‍ഗാവിലെയും 16 ഇടങ്ങളിലാണ് പരിശോധന. ബുധനാഴ്ച രാവിലെയാണ് ആദായ നികുതി വകുപ്പ് പരിശോധനകള്‍ ആരംഭിച്ചത്.
കൈലേഷിനെതിരെ അനധികൃത സ്വത്തു സമ്പാദനം ഉള്‍പ്പെടെ പത്ത് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അതേസമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.
https://www.facebook.com/Malayalivartha