അപ്പാര്‍ട്ട്മെന്റിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് ആളുകള്‍ ശ്രദ്ധിച്ചു.. അകത്തേക്ക് കയറി നോക്കിയവർ ആ കാഴ്ച കണ്ട് ഞെട്ടി... മൂന്നംഗ കുടുംബത്തെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍; ഒരാള്‍ക്ക് ഗുരുതര പരിക്ക്; നാടിനെ നടുക്കിയ അരുംകൊലയിൽ ഞെട്ടലോടെ നാട്ടുകാർ
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കൂട്ടക്കൊലയുടെ വിവരം അയല്‍വാസികള്‍ അറിഞ്ഞത്. ഇവരുടെ അപ്പാര്‍ട്ട്മെന്റിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ടാണ് ആളുകള്‍ ശ്രദ്ധിച്ചത്.
ഗൃഹനാഥന് മിതിലേഷ്, ഭാര്യ സിയ, മകള്‍ നേഹ എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലും മകന് സൂരജിനെ ഗുരുതരമായ പരിക്കുകളോടെ കിടപ്പുമുറിക്ക് സമീപവുമാണ് കണ്ടെത്തിയത്. ഡല്‍ഹി വസന്ത് കുഞ്ചില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മാതാപിതാക്കളും മകളുമാണ് കൊല്ലപ്പെട്ടത്. മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിഷന്ഘട്ടില് ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അരുംകൊല പുറംലോകമറിഞ്ഞത്. വ്യക്തിവൈരാഗ്യമാകാം കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha