ഓവർ ലോഡിൽ കംപ്രസര്‍ പമ്പ് പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം... നാല് പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
പഞ്ചാബിലെ ഗയാസ്പുരയിെലെ സൈക്കിള്‍ റിപ്പയര്‍ ഷോപ്പിലാണ് അപകടം. കംപ്രസര്‍ പമ്പ് പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. സംഭവം സമയം കംപ്രസറിന് അടുത്തു നില്‍ക്കുകയായിരുന്നു അമിത്. പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റ അമിത് മരണത്തിന് കീഴടങ്ങി.
അമിത് യാദവാണ് മരിച്ചത്. അമിതിന്റെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാലുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. കംപ്രസറിലെ ഓവര്‍ലോഡാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha