ഗുഡ്ഗാവില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജഡ്ജിയുടെ മകന് ധ്രുവിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍
ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജഡ്ജിയുടെ മകന് ധ്രുവിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍. അഡീഷനല്‍ സെഷന്‍സ് ജഡ്ജി കൃഷന് കാന്തിന്റെ മകനാണ് മസ്തിഷക മരണം സംഭവിച്ചത്. വെടിവയ്പില്‍ പരിക്കേറ്റ കൃഷ്ന് കാന്തിന്റെ ഭാര്യ റിതു ഞായറാഴ്ച മരിച്ചിരുന്നു.
മകന് ധ്രുവിനൊപ്പം ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നരയോടെ ആര്‍കാഡിയ മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ വെടിവയ്ക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങള്‍ മൂലം മാനസിക പിരിമുറക്കത്തിലായിരുന്നു മഹിപാലെന്നു പോലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി വീട്ടില്‍പ്പോകാന്‍ ഇയാള്‍ അവധി ചോദിച്ചിരുന്നുവെങ്കിലും ജഡ്ജി നിഷേധിച്ചു.ജഡ്ജി പലപ്പോഴും മഹിപാലിനെ മര്‍ദ്ദിച്ചിരുന്നു. സംഭവ ദിവസം റിതുവും മഹിപാലിനെ മര്‍ദ്ദിച്ചിരുന്നതായി വിവരം ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവ ദിവസം ധ്രുവിനോടും ഇയാള്‍ വഴക്കിട്ടിരുന്നുവത്രെ.
"
https://www.facebook.com/Malayalivartha